തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു കുടുംബത്തിന് 3000 രൂപ ധനസഹായമാണ് ലഭിക്കുക. 1,59,481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം.
- Advertisement -