Ultimate magazine theme for WordPress.

75 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ‘കുറുപ്പ്’; 35000 ഷോകൾ ലോകമെമ്പാടും പൂർത്തിയാക്കി

0

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു കുറുപ്പ്.

ഇപ്പോഴിതാ 75 കോടിയെന്ന അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. നായകനും ചിത്രത്തിന്റെ നിർമ്മാതാവുമായ ദുൽഖർ സൽമാൻ തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. 75 കോടി നേടിയതിനൊപ്പം തന്നെ ലോകമെമ്പാടും 35000 പ്രദർശനങ്ങളും ചിത്രം പൂർത്തിയാക്കി. പ്രാർത്ഥനകളോടെ കടന്ന് വന്ന കുറുപ്പിന് മേൽ സ്നേഹമാണ് പ്രേക്ഷകർ പകർന്നത് എന്ന് സന്തോഷം പങ്ക് വെച്ച് ദുൽഖർ സൽമാൻ കുറിച്ചു.

- Advertisement -

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് കുറുപ്പ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.