നെടുമ്പാശ്ശേരി: ശബരിമല തീർഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സിയാൽ എം.ഡി എസ്. സുഹാസ് അധ്യക്ഷത വഹിച്ചു.
- Advertisement -
ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്തുനിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾക്ക് വേണ്ടിയും നെയ്യഭിഷേകത്തിനുവേണ്ടിയുമുള്ള കൂപ്പണുകൾ കൗണ്ടറുകളിൽനിന്ന് വാങ്ങാം. തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങളും കൗണ്ടറിൽനിന്ന് ലഭിക്കും.
എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഓപറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി. കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് റീജനൽ ഹെഡ് പി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Advertisement -