തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആർടിസി. ഇന്ന് മുതൽ പത്തു രൂപ നൽകി ദിവസം മുഴുവൻ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പത് രൂപയായിരുന്ന ബസ് ചാർജാണ് ഇപ്പോൾ പത്തു രൂപയായി കുറച്ചിരിക്കുന്നത്.
- Advertisement -
പഴയ ലോ ഫ്‌ളോർ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകൾക്ക് റെഡ് സർക്കിൾ, ബ്ലൂ, ബ്രൗൺ, യെല്ലോ, മജന്ത, ഓറഞ്ച് സർക്കിൾ എന്നിങ്ങനെ പേരും നൽകിയിട്ടുണ്ട.് നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിച്ചാണ് സിറ്റി സർക്കുലർ സർവീസ് നടത്തുന്നത്. 90 ബസുകളാണ് സിറ്റി സർക്കുലർ സർവീസിനായി ഒരുക്കിയിട്ടുള്ളത്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
- Advertisement -