ന്യൂഡൽഹി: രാജ്യത്ത് സഹകരണ സർവകലാശാലകൾ സ്ഥാപിക്കാൻ മുൻ കൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. നിലവിൽ സഹകരണ സർവകലാശാല രൂപീകരണത്തിന് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
സഹകരണ സ്ഥാപനങ്ങൾ ആഴത്തിൽ വേരുറക്കാൻ രാജ്യത്ത് സഹകരണ സർവകലാശാലകൾ അനിവാര്യമാണെന്നും അദ്ദേഹം പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിൽ നടന്ന ചോദ്യോത്തര വേളയിൽ അറിയിച്ചു. സഹകരണ മേഖലയിലെ ഏതെങ്കിലും സ്ഥാപനങ്ങൾ ഇത്തരിൽ ഒരു സർവകലാശാലയുടെ രൂപീകരണത്തിൽ മുൻകൈയെടുത്താൽ അവർക്ക് പ്രഥമ പരിഗണന നൽകും -അമിത് ഷാ പറഞ്ഞു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈകുണ്ഡ് മെഹ്താ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് അടക്കമുള്ള സ്ഥാപനങ്ങൾ വിഷയത്തിൽ പൂർണ പിന്തുണ നൽകി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
- Advertisement -