സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 49 പരാതികള്‍ പരിഗണിച്ചു.
- Advertisement -
ഇവയില്‍ 16 എണ്ണം തുടര്‍നടപടികള്‍ക്കായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. ഏഴെണ്ണത്തില്‍ പൊലീസ് ആസ്ഥാനത്തു നിന്ന് നേരിട്ട് നടപടി സ്വീകരിക്കും. ബാക്കിയുള്ളവ അന്വേഷണത്തിനായി അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.
കേസന്വേഷണങ്ങളിലെ അപാകത, വിവിധ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവര്‍, പോലീസുദ്യോഗസ്ഥര്‍ക്കെതിരായ ആക്ഷേപങ്ങള്‍, തൃശൂര്‍ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം, ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരാതിയില്‍ പെടുന്നു. എല്ലാവരെയും നേരിട്ടുകണ്ട് പരാതികള്‍ കേട്ടതിനുശേഷമാണ് വിശദമായ അന്വേഷണത്തിനും നടപടി സ്വീകരിക്കുന്നതിനും ഡിജിപി ഉത്തരവിട്ടത്.
തൃശൂര്‍ മേഖലാ ഡിഐജി എ.അക്ബര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -