ഫാഷൻ ലോകത്തിന് പ്രിയപ്പെട്ടതാണ് പരീക്ഷണങ്ങൾ. ഹെന്ന ഉപയോഗിച്ച് ബ്ലൗസിൽ പരീക്ഷണം നടത്തിയ ഒരു യുവതിയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വെള്ള ചിക്കൻകാരി സാരിക്കൊപ്പം ഹെന്ന ബ്ലൗസുമായി നടന്നു നീങ്ങിയ ആ യുവതി ആരാണെന്ന സൈബർ ലോകത്തിൻറെ അന്വേഷണം ഇപ്പോൾ ചെന്നെത്തിയത് അമേരിക്കയിലാണ്.
- Advertisement -
ഇന്ത്യൻ വംശജയായ മീനു ഗുപ്തയാണ് ഹെന്ന ഉപയോഗിച്ച് ‘ബ്ലൗസ്’ ഡിസൈൻ ചെയ്ത് സൈബർ ലോകത്തിൻറെ ശ്രദ്ധ നേടിയത്. മിസ് എഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയി കൂടിയാണ് മീനു. മൈക്രോസോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ഈ സുന്ദരി.
ഹെന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജാത ജെയ്ൻ ആണ് മീനുവിനായി ഹെന്ന ബ്ലൗസ് ഒരുക്കിയത്. സാരിക്കൊപ്പമുള്ള ഹെന്ന ബ്ലൗസ് ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ലെഹങ്കയ്ക്ക് വേണ്ടി ചോളി ബ്ലൗസും സുജാത മീനുവിനായി ചെയ്തത്.
- Advertisement -