ടൊവിനൊ നായകനായ ചിത്രം ‘മിന്നല്‍ മുരളി’ വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിലാണ് ‘മിന്നല്‍ മുരളി’യുടെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആവേശഭരിതരാണ് എന്ന് ടൊവിനൊ പറയുന്നു.
നമ്മുടെ സ്വപ്‍നവും അഭിമാനവും ഹൃദയവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറായി. ബേസില്‍ ജോസഫ് തന്റെ സിനിമ പ്രപഞ്ചം വികസിക്കുകയും വളരുകയും ചെയ്യുന്നതില്‍ ആവേശഭരിതനാണ്. വേള്‍ഡ് പ്രീമിയറില്‍ നിന്ന് അതിശയകരമായ പ്രതികരണം ലഭിക്കുന്നതിനാല്‍ കൂടുതല്‍ ആവേശമെന്ന് ടൊവിനൊ പറയുന്നു. ബേസില്‍ ജോസഫിനൊപ്പമുള്ള ഫോട്ടോ ടൊവിനൊ പങ്കുവയ്‍ക്കുകയും ചെയ്‍തിരിക്കുന്നു.
സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസാണ് ‘മിന്നല്‍ മുരളി’. ബേസിലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.