അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാവുന്ന ‘മധുരം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഗാനമേ’ എന്നാരംഭിക്കുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബ്. പാടിയിരിക്കുന്നത് സൂരജ് സന്തോഷും നിത്യ മാമ്മനും ചേര്‍ന്ന്.
പ്രേക്ഷകശ്രദ്ധ നേടിയ ‘ജൂണ്‍’ എന്ന സിനിമയ്ക്കുശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ആഷിക് ഐമറും ഫഹീം സഫറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, നിഖില വിമല്‍, ജഗദീഷ്, ലാല്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളികുന്ന്, ഫഹീം സഫര്‍, ബാബു ജോസ്, മാളവിക ശ്രീനാഥ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലോസ്, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്, പശ്ചാത്തലസംഗീതം ഗോവിന്ദ് വസന്ത. ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.