കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം. മാലിന്യ പ്ലാൻ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അല്പ സമയം മുൻപാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു.
- Advertisement -