Ultimate magazine theme for WordPress.

പ്രിയനൊന്ന് റിലാക്‌സ് ചെയ്യട്ടെ..! അടുത്ത ചിത്രം ഉടനെയില്ലെന്ന് മോഹൻലാൽ

0

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന്റെ സ്വപ്‌നചിത്രമായ ‘മരക്കാർ – അറബിക്കടിന്റെ സിംഹം’ തിയറ്ററുകളിൽ പ്രദർശനവിജയം നേടിയതിന് പിന്നാലെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ഇത്രയും വലിയ ദൃശ്യവിസ്മയം സാധ്യമാണോ എന്നാണ് സിനിമ കണ്ട സാധാരണ പ്രേക്ഷകർ പരസ്പരം ചോദിക്കുന്നത്. കാരണം കടലിലെ കൊടുങ്കാറ്റും യുദ്ധവും സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. മരക്കാർ സിനിമയിൽ കാണുന്ന കടൽ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു

- Advertisement -

ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടർ ഗ്രാഫിക്സുകളിൽ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിൾ ആയിരുന്നു കലാസംവിധായകൻ. കടൽ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടർടാങ്കിലെ ഓരോ ഷോട്ടിനു പിന്നിൽ ബ്ലൂ സ്ക്രീനുകൾ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും 40 അടി ഉയരത്തിൽ സ്ക്രീൻ നിന്നാലേ ഗ്രാഫിക്സ് ചെയ്യാൻ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളിൽ സാബു സിറിൾ സ്ക്രീൻ വെച്ചു. ഇങ്ങനെ ചെയ്തപ്പോൾ സമയവും നിരവധി പേരുടെ അദ്ധ്വാനവുമാണ് ലാഭമായത്.

മരക്കാർ സിനിമയിലെ പുരുഷ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവർ ആയിരുന്നു. എന്നാൽ, അവരെല്ലാം പല കാലഘട്ടങ്ങളിൽ ആയിരുന്നു ജീവിച്ചിരുന്നത്. മങ്ങാട്ടച്ചൻ പൂന്താനം ജീവിച്ചിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പറയുന്നു. എന്നാൽ, ആ സമയത്തെ സാമൂതിരി ആരാണെന്ന് പറയാൻ രേഖയില്ല. അതേസമയം, ഇതിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം രചയിതാവിന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. അവരെക്കുറിച്ച് ചരിത്രരേഖയൊന്നുമില്ല. രാജാക്കന്മാരുടെയോ പടനായകന്മാരുടെയോ ചരിത്രം ആരും എഴുതി വെച്ചിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

ഇനി അടുത്തൊരു പ്രിയദര്‍ശന്‍ ചിത്രം എന്നുണ്ടാകും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താന്‍ കമ്മിറ്റ് ചെയ്ത ഒരുപാട് സിനിമകള്‍ ഇനിയും തീര്‍ക്കാനുണ്ട്. സ്വന്തം സംവിധാനത്തില്‍ ഒരുക്കുന്ന ബറോസ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് ബറോസ്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ റാം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ പകുതി ഭാഗം കഴിഞ്ഞു. പകുതി യുകെയിലാണ് ചിത്രീകരിക്കുന്നത്. എഗ്രിമെന്റ് ചെയ്ത ഒന്നുരണ്ട് സിനിമകള്‍ ബാക്കിയുണ്ട്. ഇതിനൊക്കെ ശേഷമായിരിക്കും അടുത്തൊരു പ്രിയദര്‍ശന്‍ സിനിമയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രിയനുമൊന്ന് റിലാക്‌സ് ചെയ്‌തോട്ടെയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.