കൊല്ലം: വേടനുയര്‍ത്തുന്ന ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന കലയും സംഘപരിവാറിന് അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്ന് കോണ്‍?ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി.റാപ്പര്‍ വേടനെതിരായ ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളുടെ അധിക്ഷേപവും ആക്രമണവും ആസൂത്രിതമാണ്. മനുസ്മൃതിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല. അതിന്റെ തെളിവാണ് വേടനെതിരായി തുടരുന്ന അധിക്ഷേപം. കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരേസമയം ഇരക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തില്‍ സ്വീകരിച്ചു വരുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ ശശികലയെ പോലുള്ളവര്‍ വേടനെ വര്‍ഗീയ ചുവയോകൂടി അധിക്ഷേപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നുള്ളത് ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെന്ന് വ്യക്തമാക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുകയാണെന്ന്വേടന്‍നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടന്‍. തനിക്ക് പിന്നില്‍ ഒരു തീവ്രവാദശക്തികളുമില്ല. റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. വേടന്‍ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത് എന്നും വേടന്‍ പറഞ്ഞു.
- Advertisement -