വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ലെന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വൈറലാവുകയാണ്. സാന്താക്ളോസായിട്ടാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
- Advertisement -
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.
- Advertisement -