Ultimate magazine theme for WordPress.

‘ഓരോ സെക്കന്റിലും ആകര്‍ഷിക്കുന്ന പ്രകടനം’; അല്ലു അർജുനെ പ്രശംസിച്ച് സാമന്ത

0

തിനേഴാം തിയതിയാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയും ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു. സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടി ആയിരുന്നു ഇത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അല്ലു അർജുന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടു എത്തിയിരിക്കുകയാണ് സാമന്ത.

ഓരോ സെക്കന്റിലും ആകര്‍ഷിക്കുന്ന പ്രകടനം. തികച്ചും അതിശയിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതും ആണെന്നും സാമന്ത കുറിച്ചു. “നിങ്ങളെ ആകർഷിക്കുന്ന ഒരു പ്രകടനം .. ഓരോ സെക്കൻഡിലും തീ ആയിരുന്നു. ഒരു നടൻ കണ്ണെടുക്കാൻ പറ്റാത്തത്ര മികവോടെയായിരിക്കുമ്പോൾ ഞാൻ എപ്പോഴും പ്രചോദനം ഉൾക്കൊള്ളും .. പുഷ്പയിൽ അതായിരുന്നു അല്ലു അർജുൻ. തികച്ചും അതിശയിപ്പിക്കുന്നത് .. ശരിക്കും പ്രചോദനം,” സാമന്ത കുറിച്ചു.

- Advertisement -

അതേസമയം, ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ്
നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളിയായിരുന്നു പുഷ്‍പയുടെ കുതിപ്പ്.

തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആ​ദ്യഭാ​ഗമാണ് തിയറ്ററുകളില്‍ എത്തിയത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.

- Advertisement -

Leave A Reply

Your email address will not be published.