കോഫി ഫ്ലാസ്കിലും അടിവസ്ത്രത്തിന്റെ ലൈനിങിനുള്ളിലുമായി 3.8 കിലോ സ്വർണം കടത്തി; യുവതി അറസ്റ്റിൽ
മുംബൈ: ഷാര്‍ജയില്‍ നിന്നെത്തിയ കെനിയന്‍ സ്ത്രീകളുടെ കൈയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ 3.8 കിലോ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കെനിയന്‍ യുവതി അറസ്റ്റിലായത്.
സ്വര്‍ണം പിടികൂടുന്നതിന് മുന്‍പായി 18 കെനിയന്‍ സ്ത്രീകളെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കോഫി ഫ്ലാസ്കിലും, അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും പാദരക്ഷകള്‍ക്കുള്ളിലും മസാലക്കുപ്പികളിലുമായിരുന്നു സ്വര്‍ണം കടത്തിയത്. കുപ്പികളില്‍ പൗഡറാക്കിയാണ് സ്വര്‍ണം കടത്തിയത്.
- Advertisement -
3. 8 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. സ്വര്‍ണം കടത്തിയ കെനിയന്‍ യുവതിയെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ വിട്ടയച്ചതായും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി
- Advertisement -