Ultimate magazine theme for WordPress.

കുഞ്ഞിനെ കത്തിക്കാൻ പദ്ധതിയിട്ടു, ബക്കറ്റിലാക്കി കൊന്നത് മേഘ; ഒന്നുമറിയാതെ വീട്ടുകാർ

0

തൃശ്ശൂര്‍: നവജാത ശിശുവിനെ കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശ്ശൂര്‍ വരടിയം മമ്ബാട്ട് വീട്ടില്‍ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍.

മേഘയാണ് കേസിലെ ഒന്നാം പ്രതി, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതാണ് മാനുവല്‍, അമല്‍ എന്നിവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം.

- Advertisement -

വീട്ടുകാരറിയാതെ പ്രണയം, ​ഗര്‍ഭധാരണം

എം.കോം. ബിരുദധാരിയും തൃശ്ശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമായ മേഘയുമായി അയല്‍വാസിയായ മാനുവല്‍ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണ്. പെയിന്റിങ് തൊഴിലാളിയാണ് മാനുവല്‍. മേഘ ​ഗര്‍ഭിണിയായതോ പ്രസവിച്ചതോ വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീടിന്റെ മുകളിലെത്തെ മുറിയില്‍ മേഘ ഒറ്റയ്ക്കാണ്. അതിനാല്‍ പ്രസവിച്ചത് വീട്ടുകാര്‍ അറിയാനും സാധ്യത കുറവാണ്. പ്രസവത്തിന്റെ ശേഷമുണ്ടായ അവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കി കളഞ്ഞെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മാനുവലുമായി ഉണ്ടായ പ്രണയത്തെക്കുറിച്ച്‌ വീട്ടുകാര്‍ക്ക് സൂചന പോലും ഉണ്ടായിരുന്നില്ല. രാത്രിയോടെയാണ് പ്രസവം നടന്നത്. കുഞ്ഞിനെ അപ്പോള്‍ തന്നെ വെള്ളം നിറഞ്ഞ ബക്കറ്റിലിട്ടു. രാത്രി മുഴുവന്‍ സൂക്ഷിച്ചു. അതേസമയം കുഞ്ഞ് കരഞ്ഞിരുന്നില്ലേയെന്നത് അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. കുട്ടിയുടെ ഡിഎന്‍എ പരിശോധനയും നടത്തും. രാവിലെ പതിനൊന്ന് മണിയോടെ മാനുവല്‍ മേഘയെ കാണാനെത്തി. കുഞ്ഞിന്റെ ശരീരം ചാക്കിലാക്കി മേഘ കൈമാറി. പിന്നീട് സുഹൃത്ത് അമലിന്റെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കത്തിക്കാന്‍ പദ്ധതിയൊരുക്കി

കുഞ്ഞിന്റെ മൃതദേഹം ഡീസലൊഴിച്ച്‌ കത്തിക്കാനായിരുന്നു മാനുവല്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി പെട്രോള്‍ പമ്ബിലെത്തി ഡീസലും വാങ്ങിച്ചു. എന്നാല്‍ ഇത് പ്രതീക്ഷിച്ചത് പോലെ നടക്കില്ലെന്ന് വ്യക്തമായ മാനുവലും അമലും മൃതദേഹം കുഴിച്ചിടാന്‍ തീരുമാനിച്ചു. പേരാമം​ഗലത്ത് പാടത്തെത്തിച്ച്‌ കുഞ്ഞിനെ കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മൃതേദഹം കനാലില്‍ ഉപേക്ഷിക്കാന്‍ ഇരുവരും തീരുമാനിച്ചത്. മൃതദേഹം കൊണ്ടുപോയത് ബൈക്കിലായതിനാല്‍ ഇരുവരുടെയും മുഖം സിസിടിവികളില്‍ വ്യക്തമായിരുന്നു.

പൂങ്കുന്നം എം.എല്‍.എ. റോഡിനു സമീപം കുറ്റൂര്‍ കനാലില്‍ രണ്ടുപേര്‍ ഒരു ചാക്ക് വലിച്ചെറിഞ്ഞതായി ഒരു കടക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ലഭിച്ച ഈ മൊഴിയാണ് വഴിത്തിരിവായത്. പിന്നീട് സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ പരിശോധിച്ച പൊലിസിന് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചു. പിന്നീട് ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങി.

അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.കെ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഓഫീസര്‍, ഡോഗ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫര്‍, ഷാഡോ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രമിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി. ജയനാരായണന്‍, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന്‍ ടി.വി., എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത അന്വേഷണസംഘാംഗങ്ങള്‍.

- Advertisement -

Leave A Reply

Your email address will not be published.