ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ചൗഗം ഏരിയയിലായിരുന്നു ഏറ്റുമുട്ടല്‍. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഭീകരരുടെ സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു.
- Advertisement -
തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടോ എന്നു കണ്ടെത്തുന്നതിനായി പ്രദേശത്ത് സൈന്യവും കശ്മീര്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്.
- Advertisement -