Ultimate magazine theme for WordPress.

‘വര്‍ണവിവേചനത്തിനെതിരെ പോരാടി’; നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

0

ജൊഹന്നാസ്ബര്‍ഗ്: വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ്.

1980 കളില്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. ഇതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

- Advertisement -

കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം അടിച്ചമര്‍ത്തപെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുകയായിരുന്നു. ദാരിദ്ര്യം,എയ്ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണം നടത്തി.

1931 ഒക്ടോബര്‍ 7ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്.1976 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വര്‍ണ്ണവിവേചനത്തിനെതിരേയുള്ള സമരത്തില്‍ പങ്കാളിയാവാന്‍ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

െ്രെകസ്തവദേവാലയങ്ങളുടെ ഈ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വര്‍ണ്ണവിവേചനത്തിനെതിരേ പോരാടാന്‍ തീരുമാനിച്ചു. തന്റെ പ്രസംഗങ്ങളിലൂടെയും, രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വര്‍ണ്ണവിവേചനത്തിനായുള്ള പോരാട്ടാത്തില്‍ ഒരുമിച്ചു പങ്കാളികളാകാന്‍ ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഡെസ്മണ്ട് ആഹ്വാനം ചെയ്യുമായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.