ധനുഷ് നായകനായെത്തുന്ന ദ്വിഭാഷാ ചിത്രം വാത്തിയുടെ പൂജ നടന്നു. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത്.
വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്. സർ എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. ജനുവരി അഞ്ചിന് സിനിമയുടെ ചിത്രീകരണം തുടങ്ങും.
- Advertisement -
ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ബോളിവുഡ് ചിത്രം ആത്രംഗി രേയാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രത്തിൽ സാറാ അലി ഖാനും അക്ഷയ് കുമാറുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
- Advertisement -