Ultimate magazine theme for WordPress.

തലസ്ഥാനത്ത് ടിപിആര്‍ 48; നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ്

0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം. പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത ജില്ലാ അവലോകനയോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത് തിരുവന്തപുരത്താണ്

ടിപിആര്‍ 48 ആണ്. ഇപ്പോള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നില്ല. അത് കര്‍ശനമായി നടപ്പാക്കാന്‍ ഇന്ന ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു

- Advertisement -

സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രങ്ങള്‍ ആരും ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ഇനിയും ലംഘനം തുടര്‍ന്നാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പലയിടത്തും പൊതുപരിപാടികള്‍ക്ക് നിരോധനമുണ്ടെങ്കിലും അതെല്ലാം പലരും ലംഘിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംഘടിപ്പിച്ച എല്ലാ പരിപാടികളും മാറ്റിവച്ചിട്ടുണ്ട. ചില സംഘടനകള്‍ മാത്രമാണ് പരിപാടികള്‍ റദ്ദാക്കാനുള്ളത്. ജനങ്ങള്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം, ആള്‍ക്കൂട്ടം ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം നിയന്ത്രിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയടെ ക്രമീകരണം സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ മീറ്റിങ്ങ് നാളെ വിളിച്ചുചേര്‍ത്തതായും മന്ത്രി പറഞ്ഞു വിവാഹ ചടങ്ങുകളില്‍ പലയിടത്തും 50 പേരിലധികം പങ്കെടുക്കുന്നുണ്ട്. പല മാളുകളിലും നിയന്ത്രണങ്ങല്‍ പാലിക്കുന്നില്ലെന്നും ജില്ലാഭരണകൂടത്തിന്റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.