Ultimate magazine theme for WordPress.

നടന്‍ ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്‍റര്‍ ഉടമയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

0

അങ്കമാലി: നടന്‍ ദിലീപിന്‍്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്‍റര്‍ ഉടമയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്.

 

സെന്‍റര്‍ ഉടമ കൊടകര കോടാലി സ്വദേശി സലീഷിന്‍്റെ അപകട മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശിവദാസ് ഇന്ന് അങ്കമാലി സി.ഐക്ക് പരാതി നല്‍കി.

 

- Advertisement -

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് പുനഃരന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്.

 

എറണാകുളം പെന്‍റാ മേനകയിലെ സര്‍വീസ് സെന്‍റര്‍ ഉടമയായിരുന്നു സലീഷ്.

 

2020 ആഗസ്റ്റ് 30ന് അങ്കമാലി ടെല്‍ക് മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. കോടാലിയില്‍ നിന്നും കാക്കനാട്ടെ ഫ്ളാറ്റിലേക്ക് പോകും വഴിയായിരുന്നു ഇത്. സലീഷ് ഓടിച്ചിരുന്ന കാര്‍ റോഡിന് സമീപത്തെ ഇരുമ്ബ് കൈവരിയിലിടിക്കുകയായിരുന്നു. കാറില്‍ സലീഷ് മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ സലീഷ് തത്ക്ഷണം മരിച്ചു.

 

അതേസമയം, ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ​​​യ​​​ട​​​ക്കം ആ​​​റു ഫോ​​​ണു​​​ക​​​ള്‍ ഇന്ന് ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് ഹൈകോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.

 

ഈ ​​​മൊ​​​ബൈ​​​ലു​​​ക​​​ള്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ഏ​​​തു ഏ​​​ജ​​​ന്‍​സി​​​ക്കു ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​ട​​​തി ഇ​​​ന്നു വ്യ​​​ക്ത​​​ത വ​​​രു​​​ത്തും. ഫോ​​​ണ്‍ വി​​​ളി​​​ക​​​ള്‍, എ​​​സ്.എം​​​.എ​​​സ്, ചാ​​​റ്റിങ്, വി​​​ഡി​​​യോ, ചി​​​ത്ര​​​ങ്ങ​​​ള്‍, കോ​​​ള്‍റെക്കോഡിങ് എന്നിവ വി​​​ധേ​​​യ​​​മാ​​​ക്കി​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദി​​​ലീ​​​പി​​​നെ ക​​​സ്റ്റ​​​ഡി​​​ലെടുത്ത് ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച്.

- Advertisement -

Leave A Reply

Your email address will not be published.