Ultimate magazine theme for WordPress.

റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ആശ്വാസ പ്രഖ്യാപനം; പത്ത് കോടി വകയിരുത്തി

0

തിരുവനന്തപുരം: റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ആശ്വാസ പ്രഖ്യാപനം.സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാദ്ധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപയാണ് അനുവദിച്ചത്.

സംഘര്‍ഷ ഭൂമിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച്‌ നിരവധി വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന പഠന കാര്യത്തിലുള്‍പ്പെടെ ഇവര്‍ കടുത്ത ആശങ്കയിലായിരിക്കുമ്ബോഴാണ് ആശ്വാസ പ്രഖ്യാപനവുമായി സര്‍ക്കാര്‍ എത്തിയത്.

- Advertisement -

രക്ഷാ ദൗത്യമായാ ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രെയിനില്‍ നിന്ന് കഴിഞ്ഞ ദിവസവും മലയാളികള്‍ മടങ്ങിയെത്തിയിരുന്നു. കടുത്ത പോരാട്ടം നടക്കുന്ന സുമിയില്‍ കുടുങ്ങിക്കിടന്നവരായിരുന്നു ഇതില്‍ കൂടുതലും. ഇന്നലെ മാത്രം മലയാളികള്‍ ഉള്‍പ്പടെ 694 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തെയാണ് നാട്ടിലെത്തിയത്. ഇതോടെ ഓപ്പറേഷന്‍ ഗംഗയ്ക്ക് ശുഭ പര്യവസായിയായി.

എല്‍വിവില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ പോളണ്ട് അതിര്‍‌ത്തിയില്‍ എത്തിയ വിദ്യാ‌ര്‍ത്ഥികള്‍ ഇന്നലെ വൈകിട്ട് റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. പുലര്‍ച്ചെ ഇന്ത്യയിലെത്തി. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്ബടിയോടെ 10 മണിക്കൂറോളം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നും എല്‍വിവിലെത്തിക്കുകയായിരുന്നു. റഷ്യന്‍ അധിനിവേശം ശക്തമായ സുമിയില്‍ രണ്ടാഴ്ചയോളം വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടി വന്നിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.