Ultimate magazine theme for WordPress.

‘അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്’; സ്‌കൂൾ അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് ആർടിഒ

0

കോഴിക്കോട്: സെൻറ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ. അതിരുവിട്ട ആഘോഷം സ്‌കൂൾ മൈതാനത്ത് നടന്നിട്ടും സ്‌കൂൾ അധികൃതർ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികൾ നിയന്ത്രിക്കാൻ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ പി ആർ സുമേഷ് പറഞ്ഞു. കേസിലുൾപ്പെട്ട വിദ്യാർത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആർടിഒ പറഞ്ഞു.

- Advertisement -

മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്‌കൂളിലും മുക്കം കള്ളൻതോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. കോളജ് ഗ്രൗണ്ടിൽ കാറുകളും ബൈക്കുകളും അമിത വേഗതയിൽ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണെങ്കിലും വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളൻതോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം. പത്ത് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒൻപത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.