വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ ക്ഷമ ചോദിച്ച് നടന് വിനായകന്
കൊച്ചി: ‘ഒരുത്തി’ സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ ക്ഷമ ചോദിച്ച് നടന് വിനായകന്. ‘പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല് (ഒട്ടും വ്യക്തിപരമായിരുന്നില്ല ) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ – വിനായകന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മി ടൂ വിഷയത്തില്‍ നടന് വിനായകന്റെ പ്രതികരണം വന്‍ വിവാദത്തിലേക്കും പ്രതിഷേധങ്ങളിലേക്കുമാണ് വഴിതെളിച്ചിരുന്നത്. മി ടൂ എന്താണെന്നറിയില്ലെന്നും തനിക്ക് ലൈംഗികബന്ധത്തിലേര്പ്പെടേണ്ടവരോട് ചോദിച്ചു ചെയ്യാറാണ് പതിവെന്നുമുള്പ്പെടെയുള്ള പ്രതികരണങ്ങള്‍ക്കെതിരെയാണ് നിരവധി പേര് രംഗത്തെത്തിയത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത, നവ്യ നായരും വിനായകനും മുഖ്യവേഷത്തിലെത്തുന്ന ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടനില്നിന്നുണ്ടായത്.
- Advertisement -
ഇതിനെതിരെ സിനിമ താരങ്ങളും ആക്ടിവിസ്റ്റുകളുമുള്പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. വിനായകനെതിരെ മുമ്ബ് ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യത്തിനാണ് മി ടൂവിന്റെ ഉദ്ദേശ്യശുദ്ധിയെയും ലൈംഗികബന്ധത്തിലെ ഉഭയസമ്മതത്തെയും നിസ്സാരവത്കരിക്കുന്ന വിധത്തിലുള്ള മറുപടിയുണ്ടായത്. സ്ത്രീയുടെ പോരാട്ടം ചിത്രീകരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വേദിയിലാണ് ഇത്തരത്തില്‍ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രതികരണമുണ്ടായതെന്ന വൈരുധ്യവും പലരും ചൂണ്ടിക്കാട്ടി. വനിത കമീഷന് സ്വമേധയ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
- Advertisement -