വയനാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, നാലുവയസുകാരന് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷ്- ശ്രീജിഷ ദമ്പതികളുടെ മകനായ ആരവിനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
ഉച്ചയ്ക്ക് 12 മണിയോടെ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് സംഭവം. കല്‍പ്പറ്റയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു നാലംഗ കുടുംബം. ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച പ്രവീഷ് തല്‍ക്ഷണം മരിച്ചു. ശ്രീജിഷയേയും പ്രേമലതയേയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.
- Advertisement -