റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി കോര്‍ണകത്ത് അബ്ദുല്‍ കരീം (53) ആണ് മരിച്ചത്.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജിദ്ദ ദഹബാന്‍ ഡിസ്ട്രിക്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- Advertisement -