Ultimate magazine theme for WordPress.

ട്രെയിനിൽ വൻ തിരക്ക്; വേണാട് എക്സ്പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണു

0

കോട്ടയം: ഇന്നലെ രാവിലെ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരി കുഴഞ്ഞുവീണു. മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിക്കാണ്  ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ഇന്നലെ ട്രെയിനിൽ വലിയ തിരക്കായിരുന്നു.

- Advertisement -

ഏറ്റുമാനൂർ കഴി‍ഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്.  ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഗാർഡിനെ പ്രശ്നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡിൽ ട്രെയിൻ നിർത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.

വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്.

- Advertisement -

Leave A Reply

Your email address will not be published.