മലപ്പുറം: എടവണ്ണയിൽ കാണാതായ പതിനൊന്നു വയസുകാരൻ മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം പരന്നത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിൻറെ മകൻ ആദർശിനെയാണ് കാണാതായത്.
വീടിന് സമീപത്തെ മലമുകളിലേക്ക് കുട്ടി കയറിയതായി സംശയം വന്നതോടെ പൊലീസും നാട്ടുകാരും തെരച്ചിൽ ഊർജിതമാക്കി. എന്നാൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി.
അതിനിടെ കുട്ടിയെ തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു. കെ ടി ബഷീറിനാണ് പാന്പുകടിയേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.