Ultimate magazine theme for WordPress.

ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; റെയില്‍വേ ജീവനക്കാരന്‍ ഗോവയില്‍ പിടിയില്‍

0

കൊച്ചി: ആലുവയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ ഗോവയില്‍ പിടിയില്‍. റെയില്‍വേ ജീവനക്കാരനായ മൗലാലി ഹബീബുല്‍  ഷെയ്ഖ് (36) ആണ് ഗോവയിലെ വാസ്‌കോയില്‍ നിന്ന് പിടിയിലായത്. സംഘത്തിലെ മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

- Advertisement -

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇയാള്‍ അടങ്ങുന്ന സംഘം ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 50 പവനോളം സ്വര്‍ണവും  ഒന്നര ലക്ഷം  രൂപയുമാണ് ആലുവയിലെ വീട്ടില്‍ നിന്ന് കവര്‍ന്നത്.ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വര്‍ണ പണിക്കാരന്റെ വീട്ടില്‍ നിന്ന്് ഉച്ചയ്ക്കാണ് നാലംഗ സംഘം 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയും കവര്‍ന്നത്.

ആദായ നികുതി ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടില്‍ പരിശോധന നടത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സ്വര്‍ണ പണിക്കാരനായ സഞ്ജയ് അറിഞ്ഞത്.

സംഘം മൊബൈല്‍ ഫോണിലെ തിരിച്ചറില്‍ കാര്‍ഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടില്‍ പരിശോധന തുടങ്ങി. 37.5 പവന്‍ സ്വര്‍ണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകള്‍, ആധാന്‍, പാന്‍ തുടങ്ങിയ രേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറില്‍ എഴുതി നല്‍കി, സഞ്ജയിനെ കൊണ്ട് ഒപ്പിടിപ്പിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.

നാലംഗ സംഘം പോയതിന് ശേഷം ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടന്‍ സഞ്ജയ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.