ആദൂര്‍: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി(43)യെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപകന്‍ നേരത്തേ ജോലിചെയ്തിരുന്ന മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്നുമാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനില്‍ കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.