ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്. നെതര്‍ലെന്റിന് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ടീം പുതിയ ചരിത്രം രചിച്ചത്. മത്സരത്തില്‍ മൂന്ന് പേര്‍ സെഞ്ച്വറി നേടി. ഇതില്‍ ക്രുയി ഫില്‍സാള്‍ട്ടിന്റെ കന്നി സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
- Advertisement -
ടോസ് നേടിയ നെതര്‍ലാന്റ് ക്യാപ്റ്റന്‍ ബൗളിങ് തെരഞ്ഞെടുത്തത് തെറ്റെന്ന് തെളിയിക്കും വിധമായിരുന്നു ഇംഗ്ലീഷ് നിരയുടെ വെടിക്കെട്ട് പ്രകടനം. ഫില്‍ സാള്‍ട്ടിനെ കൂടാതെ ഡേവിഡ് മാലന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വുറി നേടി. ബട്‌ലറാണ് ടോപ്‌സ്‌കോറര്‍.
മത്സരത്തില്‍ 26 സിക്‌സറുകളും 36 ഫോറുകളും പിറന്നു. ഫിലിപ്പെയ്ക്കാണ് നെതര്‍ലന്റ് നിരയില്‍ ഏറ്റവും പ്രഹരമേറ്റ ബൗര്‍. പത്ത് ഓവറില്‍ 108 റണ്‍സാണ് വിട്ടുകൊടുത്തത്.
- Advertisement -