തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.
- Advertisement -
തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.
- Advertisement -