ആലപ്പുഴ: മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍. തോപ്പുംപടി സ്വദേശി സജിതയെയാണ് അറസ്റ്റ് ചെയ്തത്.
- Advertisement -
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാടകവീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം കണ്ടെടുത്തത്. 20 ലീറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.
- Advertisement -