കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
- Advertisement -
വിചാരണ കോടതിക്കും സർക്കാരിനുമെതിരെ നടി നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണമെന്നും അതിജീവത കോടതിയിൽ ആവശ്യപ്പെടും. നിലവിൽ നൽകിയ ഹർജി പുതിക്കിയാകും ഇന്ന് നൽകുക. നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി വിധിയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
അതിജീവത ആവശ്യപ്പെട്ട പ്രകാരം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സർക്കാർ കോടതിയെ അറിച്ചു. അതിജീവതയുടെ ആശങ്ക അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ.
- Advertisement -