ഒരു സ്‌കൂട്ടറില്‍ നാല് പേര്‍; പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ മന്ത്രിയുടെ മുന്നില്‍, കടുത്ത നടപടിക്ക് നിര്‍ദേശം
കൊല്ലം: ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനമോടിച്ച് എത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ മുന്നില്‍പ്പെട്ടത്. കുട്ടികളോട് വിവരങ്ങള്‍ തേടിയ ശേഷം വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
‘സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആര്‍ ടി ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസന്‍സുമില്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ആര്‍ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം’ – ഗണേഷ് കുമാര്‍ പറഞ്ഞു.
- Advertisement -
പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാര്‍. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്‌കൂട്ടറില്‍ വരുന്നത് മന്ത്രി കണ്ടത്. ഉടന്‍ തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
- Advertisement -