ലോകത്തിന്റെ ഏറ്റവും മുകളിൽ, ആകാശം തൊട്ടുതൊട്ടില്ലെന്ന പോലെ നിൽക്കുമ്പോൾ സഫ്രീന ലത്തീഫ് (Safrina Latheef) എന്ന മലയാളിയുടെ കാഴ്ച മങ്ങിയിരുന്നു – പക്ഷേ, ലക്ഷ്യം മുമ്പൊരിക്കലും ഇത്രത്തോളം വ്യക്തമായിരുന്നില്ല.
മധുരം പുരണ്ട കൈകളും മാതൃഹൃദയവുമുള്ള ഒരു ഹോം ബേക്കറിക്കാരിയായ സഫ്രീന, ഒരു ദിവസം തന്റെ കേക്ക് ഉപകരണങ്ങൾ ക്രാമ്പണുകൾക്കായും (മലകയറാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ഷൂസ്) തുളച്ചുകയറുന്ന ഹിമാലയൻ കാറ്റിൽ ഉലയുന്നതിനായി ഫോണ്ടന്റിന്റിൽ നിന്ന് (കേക്ക് ഉണ്ടാകുമ്പോൾ ഐസിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന പേസ്റ്റ്) കൈകൾ മാറ്റുമെന്ന് ഒരുകാലത്ത് ചിന്തിച്ചിരുന്നില്ല.
പക്ഷേ, ചരിത്രം കാത്തുവച്ചത് മറ്റൊരു നിമിഷമായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള വെങ്ങാട് സ്വദേശിനിയും ഖത്തറിൽ താമസിക്കുന്ന സഫ്രീന, അഞ്ച് ദിവസം മുമ്പ് നടന്നുകയറിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. 2025 മെയ് 18 ന്, കേരളത്തിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയതു മാത്രമല്ല അവരുടെ കഥയെ അസാധാരണമാക്കുന്നത്.
- Advertisement -