Ultimate magazine theme for WordPress.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടയില്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് അരോപണവുമായി വിമത ക്യാമ്പില്‍ നിന്ന് മഹാരാഷ്ട്രയില്‍ തിരിച്ചെത്തിയ ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ്

0

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടയില്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് അരോപണവുമായി വിമത ക്യാമ്പില്‍ നിന്ന് മഹാരാഷ്ട്രയില്‍ തിരിച്ചെത്തിയ ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ്. ഹൃദയാഘാതം ഉണ്ടെന്ന് കാണിച്ച് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കാനായിരുന്നു ശ്രമമെന്നും ഇന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹം പറഞ്ഞു.

‘രാത്രി 12 മണിയോടെയാണ് ഞാന്‍ ഹോട്ടലിന് പുറത്തുകടക്കുന്നത്. വെളുപ്പിന് മൂന്നു മണിവരെ ഞാന്‍ റോഡില്‍ നിന്നു. എനിക്ക് ഒരു വാഹനവും ലഭിച്ചില്ല. 150-ഓളം പോലീസുകാര്‍ എന്നെ പിന്തുടര്‍ന്നിരുന്നു. അവരെനിക്ക് ഹൃദയാഘാതമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എനിക്ക് ശസ്ത്രക്രിയ നടത്താനാണ് അവര്‍ ശ്രമിച്ചത്. ദൈവത്തിന്റെ കൃപയാല്‍ എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല’, നിതിന്‍ ദേശ്മുഖ് പറഞ്ഞു.

- Advertisement -

ഏക്‌നാഥ് ഷിന്ദേക്കൊപ്പമാണ് സൂറത്തിലെത്തിയതെന്നും വിമത നിക്കത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് ദേശ്മുഖ് അവകാശപ്പെടുന്നത്. സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഷിന്ദേക്ക് ഒപ്പം പോയത്. വിമതനീക്കത്തിനുള്ള ഗൂഢാലോചന തിരിച്ചറിഞ്ഞത് മുതല്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. എന്നാല്‍ എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് രക്ഷപെടാന്‍ സാധിച്ചിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബലമായി കുത്തിവെപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ ദേശ്മുഖിനെ മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച അദ്ദേഹത്തെ ഗുജറാത്ത് പോലീസ് മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭര്‍ത്താവിനെ കാണാതായതായി കാണിച്ച് നിതിന്‍ ദേശ്മുഖിന്റെ ഭാര്യ പോലിസില്‍ പരാതി നല്‍കിയതായി പോലിസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ എങ്ങനെയാണ് ഏക്‌നാഥ് ഷിന്ദേയുടെ ക്യാമ്പില്‍ നിന്ന് ദേശ്മുഖ് പുറത്തുചാടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബുധനാഴ്ച ഗുജറാത്തില്‍ നിന്ന് ഗുവഹാത്തിയില്‍ എത്തിയ ദേശ്മുഖ് മണിക്കൂറുകള്‍ക്കകം മറ്റ് അഞ്ച് പാര്‍ട്ടിക്കാരുമായി സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

Leave A Reply

Your email address will not be published.