ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിലെ നാരാ പട്ടണത്തിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ആക്രമണമെന്നാണ് വിവരം. നെഞ്ചിൽ വെടിയേറ്റ ഷിൻസോയെ ആശുപത്രിയിലേക്ക് മാറ്റി.
67കാരനായ ഷിൻസോ ആബെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 42കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
- Advertisement -
2006ന് ശേഷം ഒരു വർഷവും 2012 മുതൽ 2020 വരേയും അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. നീണ്ട കാലം ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് ഷിൻസോ ആബെ
- Advertisement -