കൊച്ചി: പ്രതിസന്ധിയിലായ മലയാള സിനിമയെ കരകയറ്റാൻ പുതിയ പരീക്ഷണവുമായി ‘കുറി’ സിനിമ വരുന്നു. ജൂലായ് 22-ന് റിലീസ് ചെയ്യുന്ന ‘കുറി’യുടെ ആദ്യ ഒരാഴ്ചത്തെ പ്രദർശനത്തിലാണ് പകുതി നിരക്കിൽ ടിക്കറ്റ് നൽകുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവർക്കാണ് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിർമാതാക്കളായ കോക്കേഴ്‌സ് മീഡിയ എന്റർപ്രൈസസിന്റെ സിയാദ് കോക്കർ പറഞ്ഞു.കഴിഞ്ഞ ദിവസം എറണാകുളത്തു നടന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഈ ആശയം ചർച്ച ചെയ്തിരുന്നു. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് കോക്കേഴ്‌സ് നിർമിക്കുന്ന സിനിമയായ ‘കുറി’യുടെ ടിക്കറ്റിൽ പരീക്ഷണം കൊണ്ടുവരുന്നതെന്നു ചിത്രത്തിന്റെ നിർമാതാവും സിയാദ് കോക്കറുടെ മകളുമായ ഷെർമീൻ കോക്കർ പറഞ്ഞു. തിയേറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിക്കാൻ സാധ്യമായ എല്ലാ പരീക്ഷണങ്ങളും നടത്തേണ്ട കാലമാണിതെന്ന് സിനിമയുടെ സംവിധായകൻ കെ.ആർ. പ്രവീൺ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.