തിരുവനന്തപുരം: കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ കാര്യമായി ബാധിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി വെട്ടികുറയ്ക്കുകയും ചെയ്തുവെന്നും ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നും കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കിഫ്ബിയും പെന്‍ഷന്‍ കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും വഴി എടുത്ത 14000 കോടി രൂപയുടെ കടം കേരളത്തിന് കടം എടുക്കാനുള്ള പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എന്‍. ബാലഗോപാലിന്റെ കത്ത്.
- Advertisement -