ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്‌പെന്‍ഷന്‍. കേരളത്തില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 11 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തത്.
- Advertisement -
സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ പി സന്തോഷ്‌കുമാര്‍ എന്നിവരാണ് നടപടി നേരിട്ട, കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ സുസ്മിത ദേവ്, ഡോ. ശന്തനു സെന്‍, ദോല സെന്‍ തുടങ്ങിയവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ ലോക്‌സഭയിലെ നാലു കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടെയായിരുന്നു ഇത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്നു വീണ്ടും നടപടി.
പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് അംഗങ്ങള്‍ക്കെതിരായ നടപടിക്കു പ്രമേയം അവതരിപ്പിച്ചത്.
- Advertisement -