ഒരു പ്ലസ് വണ്‍ വിദ്യാർഥിനികൂടി ആത്മഹത്യചെയ്തു; തമിഴ്നാട്ടിൽ രണ്ടാഴ്ചക്കുള്ളിൽ നാലാമത്തെ ആത്മഹത്യ
ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാർഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
- Advertisement -