Ultimate magazine theme for WordPress.

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

0

പാലക്കാട്;  അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരി(45) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയില്‍ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

മല്ലീശ്വരിയെ ഉടന്‍ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് കാവുണ്ടിക്കല്‍. കഴിഞ്ഞ കുറച്ചു ദിവസത്തിനു മുന്‍പ് പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനംവാച്ചര്‍മാരും മറ്റും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.