Ultimate magazine theme for WordPress.

കള്ളപ്പണ ഇടപാട്: സഞ്ജയ് റാവത്ത് കസ്റ്റഡിയില്‍

0

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്ലിന് ശേഷമാണ് നടപടി. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് റാവത്തിനെ കസ്റ്റഡിയിലെടുക്കാനുള്ള ഇഡിയുടെ തീരുമാനം. ഭുമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.

 

- Advertisement -

ചോദ്യം ചെയ്യലുമായി സഹകരിക്കാത്തപക്ഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്കുണ്ട്. മുംബൈയിലെ ഓഫീസിലെത്തിച്ച ശേഷമായിരിക്കും അദ്ദേഹത്തിന്റെ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളുമാണെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്‌നമില്ല. പോരാട്ടം തുടരുമെന്നും തനിക്ക് അഴിമതിയില്‍ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫഌറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്‌.

- Advertisement -

Leave A Reply

Your email address will not be published.