റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോർഡ് വച്ചില്ലെന്ന് തർക്കം; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചു; പരാതി
കൊച്ചി: റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചതായി പരാതി. കൊച്ചി ചെലവന്നൂരിലാണ് സംഭവം. കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്നാണ് പരാതി.
- Advertisement -
വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചെലവന്നൂരിൽ റോഡ് പണിക്കിടെയാണ് കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്. അതിനിടെയാണ് തൊഴിലാളി തിളച്ച ടാർ എടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത് എന്നാണ് പരാതി. പൊള്ളലേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.
വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിർമാണ തൊഴിലാളി ടാർ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവർ പറയുന്നു.
- Advertisement -