മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫിസിലെ ജീവനക്കാർ ചേർന്ന് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പരിക്ഷണർത്ഥം ചെയ്ത പൂകൃഷി വിജയിച്ചതിൻ്റെ സന്തോഷത്തിലാണിവർ. ഓഫിസിലെ ജീവനക്കാർ.കേരള കൃഷി വകുപ്പിൻ്റെ എല്ലവരും കൃഷിയിലേക്കെന്ന പദ്ധതിയുടെ ഭാഗമായണ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കാട് മൂടിയാ സ്ഥലം ഓഫിസ് സമയത്ത് ലഭിക്കുന്ന വിശ്രമസമയത്തും അവധി ദിവസങ്ങളിലും സ്ഥലം ഒരുക്കി പരിക്ഷണ അടിസ്ഥനത്തിൽ ചെണ്ടുമല്ലി വിത്ത് വിളവ് ഇറക്കിയത്. കനത്ത വേനലിലും ഇടയക്ക് ലഭിച്ച മഴ കൃഷിക്ക് അനുഗ്രഹമായി മാറി. മൂന്ന് മാസം മുമ്പാണ് കൃഷിയിറക്കിയത്. ചെറിയ കൃഷിയാണങ്കിലും ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞതോടെയും കൃഷി വിജയിച്ചതോടെയും വരും വർഷങ്ങളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് കുടുതൽ സ്ഥലം ഒരുക്കി പച്ചക്കറിയുൾപ്പടെയുള്ള കൃഷി ചെയ്യുവാനുള്ള ഒരുക്കത്തിലാണിവർ. ചെണ്ടുമല്ലിപൂക്കൾ പൂർണ്ണമായും വിളപ്പെടുപ്പിന് പാകമാകുന്നതേയുള്ളു. മാനന്തവാടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ രമുണ്ണി, ജിവനക്കാരയ വി.സുജിത്ത്, ഇ.വി വിധ, സുസ്മിത സോമൻ, കെ.കെ രാജി, അമൽകുമാർ, ടി.ഡി ബൈജു എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയാത്
- Advertisement -