Ultimate magazine theme for WordPress.

പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0

തൃശൂര്‍: പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വടൂക്കര എസ്.എന്‍.നഗര്‍ സ്വദേശി  കൈപ്പറമ്പന്‍ അമലിനെയാണ് നെടുപുഴ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്.

 

- Advertisement -

പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍  ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം   വഴിയാണ്  ഇയാള്‍ പെണ്‍കുട്ടിയെ  പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി നിരന്തര ബന്ധം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു .

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അതു കാണിച്ചു വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.