Ultimate magazine theme for WordPress.

ബഫർ സോൺ – മനുഷ്യ – വ ന്യ മൃഗ സംഘർഷത്തിന് പരിഹാരമല്ല: കേരള കർഷക അതിജീവന സംരക്ഷണ സമിതി

0

കൽപ്പറ്റ : കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചു വരുന്ന മൃഗസംഖ്യയുടെ നിയന്ത്രണം മാത്രമാണ് മനുഷ്യ – വ ന്യ ജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം ‘ ബഫർ സോൺ വനവിസ്ത്രിത്രി വർദ്ധിപ്പിക്കുന്നത് ഇവിടെ മനുഷ്യ ജീവിതം അസാദ്ധ്യമാക്കും , വിദേശ രാജ്യങ്ങളിൽ വിജയകരമായി പരീക്ഷിച്ച മൃഗങ്ങളുടെ ശാസ്ത്രീയമായ ഉന്മൂലനം നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് വിൻഫാം മാനേജിങ്ങ് ഡയ റക്ടർ ഡോ: തോമസ് ജോസഫ് തേരകം സർക്കാരിനോടഭർത്ഥിച്ചു.

കെ.സി.ബി .സി. നേതൃത്വം നൽകുന്ന കേരള കർഷക അതിജീവന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കർഷക ദിനത്തിൽ നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ സിവിൽ സ്റ്റേഷന് മുൻപിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരടക്കം ലക്ഷോപലക്ഷം കർഷകരെ വഴിയാധാരമാക്കുന്ന ബഫർ സോൺ വിഷയത്തിൽ കേവലം പ്രസ്താവനകളിൽ ഒതുങ്ങാതെ കാര്യക്ഷമമായ പരിഹാര നടപടികൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ‘ കരിദിനാചരണത്തിൽ ജില്ലയിലെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
വയനാട് കർഷക കൂട്ടായ്മയുടെ ചെയർമാൻ അഡ്വ. ബാബു അദ്ധ്യക്ഷത വഹിച്ചു ‘ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ ജേക്കബ് (സി.സി.എഫ്) ജോണി പാറ്റാനി (ചേംബർ ഓഫ് കൊമേഴ്സ് ) ജോർജ്ജ് കുട്ടി വിലങ്ങാപ്പാറ (എ.കെ.സി.സി) കെ. ലത്തീഫ് (കർഷക പുരോഗമന സമിതി) തുടങ്ങിയവർ. സംബന്ധിച്ചു

- Advertisement -

Leave A Reply

Your email address will not be published.