Ultimate magazine theme for WordPress.

ഫ്ലാറ്റ് കൊലപാതകം: ലഹരി സംഘങ്ങളെക്കുറിച്ചും അന്വേഷണം; അർഷാദിനെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും

0
കാസർകോട് : കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദിനെ ഇന്ന്  കാസർകോട് കോടതിയിൽ ഹാജരാക്കും. ലഹരി മരുന്ന് കേസിലാണ് അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും കോടതിയിൽ ഹാജരാക്കുന്നത്. ഇന്നലെ അറസ്റ്റിലാകുമ്പോൾ അർഷാദിന്റെ പക്കൽ നിന്നും അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് കാസർകോട് പൊലീസ് ഇതിൽ കേസെടുത്തിരുന്നു.

 

- Advertisement -

ഈ കേസിൽ ഹാജരാക്കിയശേഷം കോടതിയുടെ അനുമതിയോടെയാകും അർഷാദിനെ കൊച്ചിയിലെത്തിക്കുക. കൊച്ചി ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ വെച്ച് വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അർഷാദിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അർഷാദിനെ കൊണ്ടുവരുന്നതിനായി  കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു. ലഹരി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയ മൊഴി. ഫ്ലാറ്റിൽ ലഹരി ഇടപാട് നടന്നിരുന്നോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്ന ഫ്‌ലാറ്റിലെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. ലഹരി സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ചൊവ്വാഴ്ചയാണ് കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ അർഷാദിനെ ഇന്നലെ മ‌‌ഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനം വിടാനായി  ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പിടികൂടുന്നത്.

- Advertisement -

Leave A Reply

Your email address will not be published.