തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാൻ വൈദ്യുതിബോർഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം. അംഗീകൃത വൈദ്യുതിനിരക്കിനുപുറമേ വൈദ്യുതി വാങ്ങുന്നതിന് വിതരണ ഏജൻസിക്കുണ്ടായ അധികച്ചെലവും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവർധനയും ഉൾപ്പെടെ മാസംതോറും ഈടാക്കാനാണ് അനുമതി നൽകുന്നത്.ഈ നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപത്തിന്മേൽ അഭിപ്രായമറിയിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. വൈദ്യുതി വിതരണത്തിൽ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദമായ വൈദ്യുതി നിയമഭേദഗതി പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രത്തിന്റെ രംഗപ്രവേശം.
- Advertisement -